LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് പ്രതിരോധത്തില്‍ കേരളാ മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്- പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധമാതൃകയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം കൂടുന്നത് ആശങ്കാജനകമാണെന്ന് ചിലര്‍ പ്രവചരിപ്പിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അവരുടെ ഉദ്ദേശം എന്നും പിണറായി വിജയന്‍ പറഞ്ഞു. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയില്‍ തന്നെ കൊവിഡിന് മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ചികിത്സ ലഭിക്കാതെ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ല. രണ്ടാം തരംഗത്തെയും സംസ്ഥാനം ഫലപ്രദമായി നേരിടുന്നുണ്ട്. കേരളത്തെപ്പോലെ ലഭിച്ച വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്ത മറ്റൊരു സംസ്ഥാനമില്ല. മൂന്നാമത് ഒരു തരംഗമുണ്ടായാല്‍ അതിനെ നേരിടാനും കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവികാരം സര്‍ക്കാരിനെതിരാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തിന്റെ മരണനിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണ് കേരളത്തിന്റെത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പുഴകളില്‍ ഒഴുകി നടക്കുന്നതും തീ അണയാത്ത ചുടലപ്പറമ്പുകളും നാം കണ്ടതാണ്. എന്നാല്‍ കേരളത്തില്‍ ഒരു മൃതദേഹവും തിരിച്ചറിയാതെ പോയിട്ടില്ല. അപമാനിക്കപ്പെട്ടിട്ടില്ല. കാര്യങ്ങള്‍  മുന്‍കൂട്ടി കണ്ട് തയാറെടുപ്പ് നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കേരളത്തിനായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More