ഡല്‍ഹി: സെപ്റ്റംബര്‍ 25-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്തുന്നതെന്ന് കര്‍ഷക സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സമാനമായ രീതിയില്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. അന്ന് ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുളള കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കൂടാതെ, സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം കര്‍ഷക സംഘടനകളില്‍ നിന്നുളള ആയിരക്കണക്കിന് പ്രതിനിധികള്‍ ഭാരത് ബന്ദിനെ അനുകൂലിച്ചുളള പരിപാടിയില്‍ അന്ന് പങ്കെടുത്തിരുന്നു. ഇത്തവണയും സമാനമായ ജനരോഷം ഉയരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് ആശിഷ് മിത്തല്‍ പറഞ്ഞു. ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക