LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് വീട് കെട്ടാനും ക്ഷേമം ഉറപ്പുവര്‍ത്താനും മുഖ്യമന്ത്രി സ്റ്റാലിന്‍ 317 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് കുടിയേറിയെത്തിയ തമിഴ് അഭയാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ ക്ഷേമം മുന്‍നിര്‍ത്തിയാണ് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ ഭൂരിഭാഗവും ഇപ്പോഴും സര്‍ക്കാര്‍ ഒരുക്കിയ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവര്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതിയാണ് പുതിയ പാക്കേജിലെ ഊന്നല്‍. എല്ലാവര്ക്കും വീട് നിര്‍മ്മിച്ചുനല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 102 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. മൂവായിരത്തി അഞ്ഞൂറില്‍ പരം വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചു നല്‍കുക. 

മൂന്നര ലക്ഷത്തോളം തമിഴ് അഭയാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി വിവിധ ജില്ലകളിലായി 100 -ലധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഈ ക്യാമ്പുകളില്‍ പലതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. 1983 മുതല്‍ ശ്രീലങ്കയില്‍ നിന്ന് കുടിയേറിയ തമിഴ് അഭയാര്‍ത്ഥികളുടെ കണക്കാണ് തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കൈവശം ഉള്ളത്. ഇതനുസരിച്ചാണ് ഇപ്പോള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിന് പദ്ധതി തുകയുടെ ഏകദേശം മൂന്നിലൊന്നാണ് മാറ്റിവെച്ചത്. ബാക്കി തുകയില്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കായി മാറ്റിവെയ്ക്കും. തമിഴ് അഭയാര്‍ത്ഥികളുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 44 കോടിയോളം രൂപയാണ് നീക്കിവെച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുംവിധം പ്രത്യേക സംവരണം ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പരിശീലനം നല്‍കുന്ന ഉയര്‍ന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബില്ല് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് നിയമം, എന്‍ജിനീയറിംഗ്, ഫിഷറീസ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം സംവരണം ലഭിക്കും. അടിക്കടി ജനക്ഷേമകരമായ പദ്ധതികളും നടപടികളും സ്വീകരിക്കുക വഴി രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന പദവിയിലേക്കുയര്‍ന്നിരിക്കുകയാണ് എം. കെ. സ്റ്റാലിന്‍.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More