LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നവോത്ഥാന നായകനെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികാജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കാത്തതെന്ത്‌ - കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം യഥാര്‍ത്ഥത്തില്‍ നവോത്ഥാന നായകനാണെങ്കില്‍ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരാണ് വിവാഹം ചെയ്തു നല്കണമായിരുന്നുവെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. സിപിഎമ്മില്‍ നിരവധി ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് സി/എസ് ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ട് നടന്ന ധര്‍ണ്ണയിലെ പ്രസംഗത്തിനിടയിലാണ് മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി വിവാദ പ്രസ്താവന നടത്തിയത്. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം എന്നാണു താന്‍ ഉദ്ദേശിച്ചത് എന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൊടിക്കുന്നില്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പട്ടികജാതിക്കാരോട് നിരന്തരം അവഗണനയാണ് കാണിക്കുന്നത് എന്ന് പ്രസംഗിച്ചു തുടങ്ങിയ കൊടിക്കുന്നില്‍ സുരേഷ് എംപി അതിനെ സാധൂകരിക്കാന്‍ നിരത്തിയ ഉദാഹരണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബകാര്യങ്ങളില്‍ വിവാദ പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രിസ്ഥാനത്ത് കൊട്ടിഘോഷിച്ചുകൊണ്ട് ഒരു പട്ടികജാതിക്കാരനെ കൊണ്ടുവന്ന മുഖ്യമന്ത്രി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചു. എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം. മന്ത്രിസഭാ രൂപീകരണത്തിലും പട്ടികജാതിക്കാരോടുള്ള മുഖ്യമന്ത്രിയുടെ അവഗണന കണ്ടു. തുടര്‍ന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സ്റ്റാഫുകളെ നിയമിക്കുന്നതിലും പട്ടികജാതിക്കാരെ പരിഗണിച്ചില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥ നിയമനത്തിലും പി എസ് സി നിയമനത്തിലും തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടികജാതിക്കാരെ അവഗണിക്കുകയാണ്. ഈ രീതിയാണ് തന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ഇതുവരെ ആരും രംഗത്തുവന്നിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More