തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ക്യാപ്റ്റന്‍ എവിടെ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലുയരുന്നത്. ഇതേ ചോദ്യമാണ് ജോയ് മാത്യൂ ഫേസ്ബുക്കിലൂടെ ചോദിച്ചത്. പ്രശസ്ത ജര്‍മ്മന്‍ ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിംഗ് പങ്കുവെച്ചാണ് പിണറായി വിജയനെതിരായ പരിഹാസം.
ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ് എന്ന തലക്കെട്ടോടുകൂടെയാണ് ചിത്രം ജോയ് മാത്യു പങ്കുവച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ കപ്പിത്താന് എന്ന് വിശേഷിപ്പിച്ചത്. ഈ കപ്പല്‍ മുങ്ങുകയില്ല ഇതിനൊരു കപ്പിത്താനുണ്ട് എന്നായിരുന്നു വീണാ ജോര്‍ജ്ജ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക