LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഏകാധിപത്യ സര്‍ക്കാറുകള്‍ നിരന്തരം നുണപറയും; ബുദ്ധിജീവികള്‍ക്ക് അത് തുറന്നുകാട്ടാനുള്ള ബാധ്യതയുണ്ട് - ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്

ഡല്‍ഹി: ഏകാധിപത്യ സര്‍ക്കാറുകള്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്താന്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരിക്കുമെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു. അത് തുറന്നുകാട്ടാന്‍ ബുദ്ധിജീവികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ തയാറാകണം. സത്യമറിയാന്‍ ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ല. തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണമെന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു. എം സി ചഗ്ല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായാണ് ആറാമത് ചഗ്ല സ്മാരക പ്രഭാഷണം നടന്നത്. 

ജനാധിപത്യത്തെ അതിന്റെ സജീവതയില്‍ നിലനിര്‍ത്താനായി ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ കൂടുതലായി ഇടപെടണം. സത്യവും ജനാധിപത്യവും സമാന്തരരേഖകളാണ്, അവ ഒരുമിച്ച് പോകേണ്ടതുണ്ട്. എന്നാല്‍ ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സത്യം മറച്ചുവെയ്ക്കും. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നുണകളെ അവര്‍ ആശ്രയിക്കും. അധികാരത്തിലിരിക്കുന്നവരോട് സത്യം വിളിച്ചുപറയാന്‍  ജനങ്ങള്‍ ജാഗ്രത കാട്ടണം. ജനാധിപത്യ പ്രക്രിയ ജീവസ്സൂറ്റതായി നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണ്‌. വിയറ്റ്നാമില്‍ അമേരിക്ക എങ്ങനെയാണ് ഇടപെട്ടത് എന്ന് ലോകമറിയുന്നത് പെന്റഗണ്‍ രേഖകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സത്യം വിളിച്ചുപറയേണ്ട സ്ഥാപനങ്ങളെ ജനങ്ങള്‍ നിശിതവും സൂക്ഷ്മവുമായ വിലയിരുത്തലിന് വിധേയമാക്കണം - ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാരുകളുടെ പ്രവര്‍ത്തങ്ങള്‍ ഒളിമറയില്ലാത്തതാകണം. അതിനായി ജനങ്ങള്‍ ഉണര്‍ന്നിരിക്കേണ്ടത് അനിവാര്യമാണ്. പൌരര്‍ അവരില്‍ നിക്ഷിപ്തമായ മേല്പറഞ്ഞ കടമകള്‍ നിര്‍വ്വഹിക്കാന്‍ തയാറാകുമ്പോള്‍ മാത്രമേ ഇക്കാര്യം സാധ്യമാകൂവെന്നും എം സി ചഗ്ല സ്മാരക പ്രഭാഷണത്തില്‍ ജഡ്ജ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൊവിഡ്‌ കണക്കുകള്‍ മറച്ചുവെയ്ക്കുന്ന പ്രവണത രാജ്യങ്ങള്‍ കാണിക്കുന്നുണ്ട്. ഈ പ്രവണത ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടിവരുന്നത് പ്രകടമായിത്തന്നെ കാണാന്‍ കഴിയുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More