LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആറരയ്ക്കു ശേഷം വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്; വിവാദ സർക്കുലറുമായി മെെസൂരു യൂണിവേഴ്സിറ്റി

ബംഗളൂരു: മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിർദേശവുമായി മൈസൂരു യൂണിവേഴ്സിറ്റി. എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് വിവാദ സർക്കുലർ പുറപ്പെടുവിച്ചത്. വെെകിട്ട് 6.30ന് ശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങരുത്. 250 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ക്യാംപസിലേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കരുത്. വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.

പൊലീസിന്റെ വാക്കാലുള്ള നിർദേശപ്രകാരമാണ് സർക്കുലറെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. എന്നാല്‍, സർക്കുലറിനെതിരെ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു. 'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായാണ് കര്‍ണ്ണാടക പൊലീസ് അറിയിക്കുന്നത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. മൈസൂരുവിലെ പഴക്കച്ചവടക്കാരാണ് ഇവര്‍. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സൂചന. മറ്റൊരു പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More