LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകരുടെ തല തല്ലിപ്പൊട്ടിക്കാന്‍ പറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഡല്‍ഹി: കര്‍ഷകരുടെ തല തല്ലിപ്പൊട്ടിക്കാന്‍ പറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ 'തല പൊളിഞ്ഞുവെന്ന്' ഉറപ്പാക്കണമെന്ന് കർണാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹ പോലീസുകാരോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി എംപി വരുൺ ഗാന്ധി ഉൾപ്പെടെയുള്ള നിരവധി പേര്‍ കര്‍ഷകരെ തല്ലിച്ചതച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഹരിയാനയിലെ കര്‍ണാലിലാണ് കഴിഞ്ഞ ദിവസം പൊലീസ് കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാനയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബിജെപിയുടെ യോഗത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. 

ആയുഷ് സിൻഹ പോലീസുകാര്‍ക്ക് നല്‍കുന്ന നിര്‍ദേശം വീഡിയോയില്‍ വ്യക്തമായി പകര്‍ത്തപ്പെട്ടിട്ടുണ്ട്. 'പ്രതിഷേധിക്കുന്ന ഒരു കർഷകനും ബാരിക്കേഡിന് അപ്പുറം കടക്കരുത്. കാര്യം വളരെ ലളിതവും വ്യക്തവുമാണ്. അവര്‍ ആരായാലും, എവിടെ നിന്നായാലും, ബാരിക്കേഡ് കടക്കരുത്. ആരെങ്കിലും കടക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ള ലാത്തി ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കണം. അതിന് ആരുടെ നിര്‍ദേശവും കാത്തു നില്‍ക്കേണ്ട. അടിച്ചോടിക്കണം. ഇനിയാരെങ്കിലും ഈ ബാരിക്കേഡ് കടന്നു വരുന്നുണ്ടെങ്കില്‍ അവരുടെ തല പൊളിഞ്ഞിരിക്കണം' എന്നാണ് അയാള്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ മറ്റുളളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീഡിയോ പുറത്തായതോടെ തെറ്റുപറ്റിയെന്ന പരോക്ഷ കുറ്റസമ്മതവുമായി ആയുഷ് സിൻഹ രംഗത്തെത്തിയിരുന്നു. രണ്ടു ദിവസമായി ഉറക്കമില്ലായിരുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞ ന്യായം. എന്നാല്‍, കർഷകർ 365 ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു എന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More