LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകന്‍റെ രക്തസാക്ഷിത്വം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സുശീല്‍ കാജലിന്റെ മരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം. ഹരിയാന, പഞ്ചാബ്‌, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി വാഹനഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ട് റോഡുകള്‍ ഉപരോധിച്ചു. വ്യാപകമായ പ്രതിഷേധത്തിന് കര്‍ഷക നേതാക്കള്‍ രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തു. കര്‍ഷക പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഹരിയാനാ സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. 

ഹരിയാനയിലെ കര്‍ണലില്‍ പൊലിസ് കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജ്ജിലാണ് റായ്പ്പൂരുകാരനായ കര്‍ഷകന്‍ സുശീല്‍ കാജലിന് ഗുരുതരമായ പരിക്കേറ്റത്. അതിഗുരുതരാവസ്ഥയിലായ സുശീല്‍ കാജലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കനാമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ തുടക്കം മുതല്‍ സജീവമായി നിലയുറച്ച കര്‍ഷകനായിരുന്നു സുശീല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇനിയുള്ള ദിനങ്ങളില്‍ ബിജെപി നേതാക്കള്‍ക്കെതിരായ പ്രതിഷേധവും വഴിതടയലും ശക്തമാക്കാനാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ തീരുമാനം. ലാത്തിച്ചാര്‍ജ്ജിന് ഉത്തരവിട്ട കര്‍ണല്‍ എസ് ഡി എമ്മിനെ തലസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സംയുക്ത കിസാന്‍ സഭ ആവശ്യപ്പെട്ടു.

Contact the author

National Desk