LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയുടെ ചെരുപ്പ് നക്കേണ്ടി വന്നാൽ നക്കുമെന്ന് എ. വി. ​ഗോപിനാഥ്

സിപിഎമ്മിൽ പോയാൽ പിണറായി വിജയന്റെ ചെരുപ്പു നക്കേണ്ടി വരുമെന്ന് അഭിപ്രായം പറഞ്ഞ അനിൽ അക്കരെയെ അഭിനന്ദിക്കുന്നെന്ന് ​എ. വി. ഗോപിനാഥ്. തന്റെ ചെരിപ്പ് നക്കാൻ വന്നവരുടെ കൂട്ടത്തിൽ അനിൽ അക്കരെ ഉണ്ടോയെന്ന് അറിയില്ല. ചങ്കുറപ്പുള്ള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ചെരുപ്പു നക്കുന്നതിൽ അഭിമാനം മാത്രമെയുള്ളുവെന്ന് ​ഗോപിനാഥ് കോൺ​​​ഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ നക്കും. പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് കാര്യമില്ല. പിണറായി വിജയൻ ചന്ദ്രനും താൻ പട്ടിയുമാണ്. കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ അധികാരത്തിലെത്തിച്ചയാളാണ് പിണറായി വിജയൻ. ജനാധിപത്യത്തിൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും പിന്തുണ കൊടുക്കണം. ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസിന്റെ ഒരു സ്ഥാനവും താൻ തുടർന്ന് സ്വീകരിക്കില്ല. രാജി പ്രഖ്യാപിച്ചത് ഏന്തെങ്കിലും സ്ഥാനം കിട്ടാനല്ലെന്നും ​ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

50 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി പാലക്കാട് വാർത്താ സമ്മേളനത്തിൽ ​ഗോപിനാഥ് അറിയിച്ചു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ലെന്ന് ​ഗോപിനാഥ് വ്യക്താമാക്കി. മറ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കും. ഒരു പാർട്ടിയോടും അയിത്തമില്ലെന്നും ​ഗോപിനാഥ് പറ‍ഞ്ഞു. ജില്ലയിലെ ഒരു കോൺ​ഗ്രസുകാരനെയും പാർട്ടി വിടാൻ പ്രേരിപ്പിക്കില്ല. കോൺ​ഗ്രസിന്റെ വളർച്ചക്ക് താൻ തടസമാകാതിരിക്കുാനാണ് പാർട്ടി വിടുന്നത്. 40 വർഷക്കാലം പാലക്കാട് കോൺ​ഗ്രസിന്റെ ഉരുക്കു കോട്ടയാക്കുന്നതിൽ പങ്കുവഹിച്ചു. ഹൈക്കമാന്റിന്റെ തീരുമാനങ്ങൾ അം​ഗീകരിക്കുകയാണ് ഇത്രയും കാലം ചെയ്തത്. ഹൈക്കമാന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. മുന്നോട്ടുള്ള യാത്രയിൽ കോൺ​ഗ്രസിന് തടസമാകില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുകയാണ്. ഇത്രയും നാൾ കോൺ​ഗ്രസുകാരനായിരുന്നു. ഇനി അങ്ങോട്ട് കോൺ​ഗ്രസുകാരനല്ലാതെ ജീവിക്കും. കോൺ​ഗ്രസ് ആശയങ്ങൾ മനസിൽ നിന്ന് മായാൻ സമയം എടുക്കുമെന്നും ​ഗോപിനാഥൻ പറഞ്ഞു. ഇത്രയും കാലം കൂടെ പ്രവർത്തിച്ച കോൺ​ഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ​ഗോപിനാഥ് നന്ദി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More