എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തിന്റെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഐസിഎച്ച്ആര്‍. അമൃത് മഹോത്സവിന്റെ ഭാഗമായി നിരവധി പോസ്റ്ററുകളുണ്ടാക്കി. അവയില്‍ നെഹ്രുവിന്റെ ചിത്രമുളള പോസ്റ്ററുകളുമുണ്ട്. നെഹ്രുവിന്റെ ചിത്രമില്ലാത്ത പോസ്റ്റര്‍ മാത്രം വെബ്സൈറ്റില്‍ വന്നത് സാങ്കേതിക തകരാര്‍ മൂലമാണ് എന്ന് ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഓംജി ഉപാധ്യായ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ഐസിഎച്ച്ആര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയിരുന്നു. കൂടാതെ മഹാത്മാഗാന്ധി, ബിആര്‍ അംബേദ്കര്‍ തുടങ്ങിയ നേതാക്കളുടെ ചിത്രത്തിനൊപ്പം വി. ഡി. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, പി. ചിദംബരം, പാര്‍ട്ടി വക്താവ് ഗൗരവ് ഗൊഗോയ് തുടങ്ങി നിരവധിപേരാണ് ഐസിഎച്ച്ആറിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.