LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരക്കുകടത്ത് മാത്രം ബാക്കിവെച്ച് തമിഴ്നാടും കേരളവും പരസ്പരം വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴ്നാടും കേരളവും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് വൈകീട്ടാണ് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു മുന്‍പുതന്നെ തമിഴ്നാട് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ഈ മാസം 31- വരെയാണ് നിരോധനാജ്ഞ. ഇതിന്‍റെ ഭാഗമായി  തമിഴ്നാട്ടിലെ ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജില്ല അതിര്‍ത്തിയില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് കടക്കാന്‍ അനുവദിക്കില്ല.

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്‌ പോലിസ് കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തി വിട്ടുകൊണ്ടിരുന്നത്. എന്നാല്‍ ചരക്കു വാഹനങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തിയിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു.

തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലായി ഒന്‍പതു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനാണ് ജില്ലാ അതിര്‍ത്തികള്‍ അടക്കുന്നത്. കേരളത്തില്‍ ഇന്ന് 28 - പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോറോണാ ബാധിതരുടെ എണ്ണം 91- ആയി. കാസര്‍ഗോഡ്‌ മാത്രം ഒരാഴ്ചകൊണ്ട് 38 - പേര്‍ക്കാണ് രോഗ ബാധയുണ്ടായത്‌. അതീവ ഗുരുതരമായ സാഹചര്യത്തെ മറികടക്കാന്‍ ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ വരെ നിര്‍ദ്ദേശമുണ്ട്.

കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും അതിര്‍ത്തികള്‍ പങ്കുവെക്കുന്ന പുതുച്ചേരിയും ഇന്ന് വൈകീട്ടുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവില്‍ മൂന്നു സംസ്ഥാനങ്ങളും ചരക്കുകടത്ത് പൂര്‍ണ്ണമായി വിലക്കിയിട്ടില്ല. 


Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More