ഡല്‍ഹി: ഹരിയാനയിലെ കര്‍ണലില്‍ കര്‍ഷകര്‍ക്കുനേരേയുണ്ടായ പൊലീസ് അക്രമത്തെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ഉദ്യോഗസ്ഥന്‍ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന് പറഞ്ഞത് ശരിയായില്ല എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതായി വരും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ 'തല പൊളിഞ്ഞുവെന്ന്' ഉറപ്പാക്കണമെന്ന് കർണാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹ പോലീസുകാരോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'പ്രതിഷേധിക്കുന്ന ഒരു കർഷകനും ബാരിക്കേഡിന് അപ്പുറം കടക്കരുത്. കാര്യം വളരെ ലളിതവും വ്യക്തവുമാണ്. അവര്‍ ആരായാലും, എവിടെ നിന്നായാലും, ബാരിക്കേഡ് കടക്കരുത്. ആരെങ്കിലും കടക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ള ലാത്തി ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കണം. അതിന് ആരുടെ നിര്‍ദേശവും കാത്തു നില്‍ക്കേണ്ട. അടിച്ചോടിക്കണം. ഇനിയാരെങ്കിലും ഈ ബാരിക്കേഡ് കടന്നു വരുന്നുണ്ടെങ്കില്‍ അവരുടെ തല പൊളിഞ്ഞിരിക്കണം' എന്നാണ് ആയുഷ് സിൻഹ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക