LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൃഷ്ണനോട്‌ പ്രാര്‍ത്ഥിക്കൂ, കൊവിഡ്‌ വ്യാപനം കുറയും - യോഗി ആദിത്യനാഥ്‌

ലക്നൗ: കൊവിഡ്‌ വ്യാപനം കുറയാന്‍ കൃഷ്ണനെ ഉപാസിച്ചാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവില്‍ നടന്ന കൃഷ്ണോത്സവത്തിനോടനുബന്ധിച്ചാണ് യോഗി ആദിത്യനാഥിന്‍റെ ആഹ്വാനം. അതോടൊപ്പം ഉത്തര്‍ പ്രദേശിലെ മഥുരയില്‍ മാംസ്യ, മദ്യ വില്‍പ്പനക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം ജോലികള്‍ ചെയ്തിരുന്നവര്‍ പാല്‍ വില്‍പ്പനക്കിറങ്ങി മഥുരയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും യോഗി പറഞ്ഞു.

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ്‌ വ്യാപനം കുറയ്ക്കുവാന്‍ എല്ലാവരും കൃഷ്ണനെ ആരാധിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗി, ചടങ്ങില്‍ വെച്ച് വൈറസിനെതിരെ പൂജകള്‍ നടത്തുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃഷ്ണന്‍റെ ജന്മ സ്ഥലമെന്ന് വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തും. ഈ പദ്ധതിക്കായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാവുകയില്ല. ശ്രദ്ധിക്കപ്പെടാതെ കിടന്ന പുണ്യ സ്ഥലങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആധുനിക സാ​ങ്കേതിക വിദ്യയെ സാംസ്​കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത്​ വികസനം ഉറപ്പാക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More