LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഏകാധിപതിയെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പറയുന്ന പിണറായിയുടെ ചെരിപ്പ് നക്കുമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരം- കെ. മുരളീധരന്‍

തിരുവനന്തപുരം: ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പറയുന്ന പിണറായി വിജയന്റെ ചെരിപ്പ് നക്കുമെന്ന് എ. വി. ഗോപിനാഥ് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അച്ചടക്കലംഘനം നടത്തുന്ന തരത്തിലുളള പരാമര്‍ശനങ്ങളൊന്നും ഗോപിനാഥ് നടത്തിയിട്ടില്ല. അദ്ദേഹത്തിന് തന്റെ തീരുമാനം പുനപ്പരിശോധിക്കുന്നതിനും തിരിച്ചുവരുന്നതിനും തടസമൊന്നുമില്ല എന്നും മുരളീധരന്‍ പറഞ്ഞു.

ഗോപിനാഥിന് കോണ്‍ഗ്രസില്‍ മാന്യമായ സ്ഥാനം നല്‍കുന്നതുസംബന്ധിച്ച് കെ. സുധാകരനും ഉമ്മന്‍ചാണ്ടിയും ഗോപിനാഥുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് മാത്രമാണ് നടന്നിട്ടുളളത് ഇനി കെപിസിസി ഭാരവാഹിപ്പട്ടിക വരാനുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎമ്മിൽ പോയാൽ പിണറായി വിജയന്റെ ചെരുപ്പു നക്കേണ്ടി വരുമെന്ന് അഭിപ്രായം പറഞ്ഞ അനിൽ അക്കരയ്ക്ക് മറുപടിയായാണ് പിണറായി വിജയന്റെ ചെരുപ്പു നക്കുന്നതിൽ അഭിമാനം മാത്രമെയുള്ളുവെന്ന് എ. വി. ഗോപിനാഥ് പറഞ്ഞത്. ' തന്റെ ചെരിപ്പ് നക്കാൻ വന്നവരുടെ കൂട്ടത്തിൽ അനിൽ അക്കരെ ഉണ്ടോയെന്ന് അറിയില്ല. പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ നക്കും. പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് കാര്യമില്ല. പിണറായി വിജയൻ ചന്ദ്രനും താൻ പട്ടിയുമാണ്. കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ അധികാരത്തിലെത്തിച്ചയാളാണ് പിണറായി വിജയൻ' എന്നാണ് എ. വി. ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്
Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More