LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ വേഗം കൂടിയെന്നും വിജയരാഘവന്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ നേരിടുകയാണ്.  ഇത്തരം പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഉടലെടുക്കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

എ. വി. ഗോപിനാഥ് പാലക്കാട് ജില്ലയില്‍ നിന്ന് ജനകീയ പിന്തുണയോടെ ഉയര്‍ന്നുവന്നൊരാളാണ്. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്ന ആളായതിനാലാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ ആശങ്കയുയര്‍ത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. 

രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയായിരുന്നു സതീശന്‍റെ പരസ്യ പ്രതികരണം. ഡി. സി.സി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും ഓര്‍മ്മപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വൈകിയെന്ന് വിമർശിക്കുന്നവർ ഒരു വർഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. താരിഖ് അൻവറും രാഹുൽ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More