LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ കെ ജി സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ട : വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ കെ ജി സെന്‍ററില്‍ നിന്നുള്ള ഉപദേശങ്ങള്‍ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതോടൊപ്പം പാര്‍ട്ടിയിലെ അഭ്യന്തര വിഷയങ്ങളില്‍ അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റെതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനങ്ങള്‍ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്. അതാണ് പാർട്ടി നിലപാട്. അതോടൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.  

എല്ലാ സംഘടനങ്ങൾക്കും ചില രീതികളുണ്ട്. അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവ‍ർത്തിക്കാൻ. അതില്ലാത്തപ്പോഴാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നത്. ഇപ്പോൾ കോൺ​ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ഇപ്പോൾ പോകുന്നത്. അതിൻ്റെ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്. കോൺ​ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും  എ കെ ജി സെൻ്ററിൽ നിന്ന് നിർദേശം നൽകേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍  ആരോപിച്ചു. പുതിയ ഡി സി സി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ വേഗം കൂടിയെന്നും വിജയരാഘവന്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ നേരിടുകയാണ്.  ഇത്തരം പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഉടലെടുക്കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More