LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവ്‌രാജ് സിംഗ് ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്തു

ഭോപ്പാല്‍: ഒരു മാസത്തോളമായി നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങല്‍ക്കൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ് സിംഗ് ചൌഹാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാത്രി ഒന്‍പതു മണിയോടെ മധ്യപ്രദേശ് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. രാജ്യം കൊറോണ ഭീഷണി നേരിടുന്ന പ്രത്യേക ഘട്ടമായതിനാല്‍ ചടങ്ങിന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കരുത് എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ 22- എം.എല്‍.എ മാരോടോപ്പം കോണ്‍ഗ്രസ് വിടുകയും കമല്‍നാഥ്‌ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ട്ടപ്പെടുകയും ചെയ്തതോടെയാണ്  ശിവ്‌രാജ് സിംഗ് ചൌഹാന് മുന്നില്‍ വീണ്ടും അവസരം തുറന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ കമല്‍നാഥ്‌ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇത് നാലാം തവണയാണ് ശിവ്‌രാജ് സിംഗ് ചൌഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

Contact the author

web desk