LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് കേസുകള്‍ കുറഞ്ഞു; നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു. ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്‌കൂളുകള്‍ തുറന്നത്. അന്‍പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ ക്ലാസുകളിലും പ്രവേശനം അനുവദിക്കുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട് ലോക്ക് ഡൌണ്‍ മൂലം അടച്ചുപൂട്ടിയ സ്കൂളുകള്‍ ഇപ്പോള്‍ പതിനെട്ട് മാസങ്ങള്‍ക്കുശേഷമാണ് തുറന്നത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്സിന്‍ നല്‍കാന്‍ അതാത സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍  നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിലെ അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ഒന്‍പതുമുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചത്. കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നുണ്ട്. കര്‍ണാടകയില്‍ കൊവിഡ് വ്യാപനനിരക്ക് കുറവുളള ജില്ലകളിലെ സ്‌കൂളുകളാണ് തുറന്നുപ്രവര്‍ത്തിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തേതന്നെ സ്‌കൂളുകള്‍ തുറന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 18.86 ആണ് സംസ്ഥാനത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More