LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അറസ്റ്റിലായ സോണിയ അഗര്‍വാളിന്‍റെ വാര്‍ത്തയില്‍ തന്റെ ഫോട്ടോ നല്‍കിയ മാധ്യമത്തിനെതിരെ നടി സോണിയാ അഗര്‍വാള്‍ നിയമനടപടിക്ക്

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ സോണിയാ അഗര്‍വാളിന്റെ ചിത്രത്തിനു പകരം തന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയാ അഗര്‍വാള്‍ രംഗത്ത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട നടിയെന്ന തരത്തില്‍ തന്റെ ചിത്രങ്ങളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുള്‍പ്പെടെ ഉപയോഗിച്ചതെന്നും വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സോണിയാ അഗര്‍വാള്‍ പറഞ്ഞു. 

'വാര്‍ത്തകള്‍ വന്നതിനുപിന്നാലെ നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. അതുമൂലം താനും കുടുംബവും നേരിട്ട മാനസിക സംഘര്‍ഷം വളരെ വലുതാണ്. തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകും' എന്നാണ് സോണിയാ അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കടത്തിയ കേസില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാൾ അറസ്റ്റിലായത്. നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് സോണിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. സംരംഭകനായ  ഭരത്, ഡിജെ വച്ചൻ ചിന്നപ്പ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെയും വീടുകളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സോണിയയുടെ  ഫ്ലാറ്റില്‍  നിന്ന് പൊലീസ് മയക്കുമരുന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. 
Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More