LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭരണഘടനാ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍ നിശബ്ദനാകാന്‍ സാധിക്കില്ല - എം ബി രാജേഷ്‌

പാലക്കാട്‌: ഭരണഘടനാ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍ നിശബ്ദനാകാന്‍ സാധിക്കില്ലായെന്ന് സ്പീക്കര്‍ എം ബി രാജേഷ്‌. ചരിത്രത്തെ വികലമാക്കുന്നത് ദുഖകരമാണെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടത് അടിയന്തരാവസ്ഥാ കാലത്താണെന്നും രാജേഷ്‌ പറഞ്ഞു. 

ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്നത് ചരിത്രത്തിന്റെ കോര്‍പറേറ്റ് വത്കരണമാണെന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാജേഷ്‌ നിലപാട് വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം ആഗസ്റ്റ് 28-നാണ് നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഹെറിറ്റേജ് ഗാലറി, ലേസര്‍ ഷോ തുടങ്ങി നിരവധി സംവിധാനങ്ങള്‍ നവീകരിച്ച സ്മാരകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാലിയന്‍വാലാബാഗ് സ്മാരകത്തില്‍ കൊണ്ടുവന്ന ഹൈടെക് ഗാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മ്മാണ സങ്കേതങ്ങളും സ്മാരകത്തിന്റെ പൈതൃകമൂല്യം ഇല്ലാതാക്കി, ബിജെപി ഇന്ത്യയുടെ ചരിത്രത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണ് എന്നിങ്ങനെ സ്മാരക നവീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More