LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്19. തിങ്കളാഴ്ച രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി

കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീ​കരിച്ചു. 2 പേരും കോഴിക്കോട് ജില്ലക്കാരാണ് ഒരാൾ പൂനൂർ സ്വദേശിയും മറ്റൊരാൾ നാദാപുരം സ്വദേശിയുമാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരും വിദേശത്ത് നിന്നും വന്നവരാണ്.

നാ​ദാപുരം സ്വദേശി മാർച്ച് 17 ന് ഇൻഡി​ഗോ എയർലൈൻസിൽ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 10.15 നാണ് എത്തിയത്. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയ്യാറിക്കിയിട്ടുണ്ട്. 11 മണിയോടെ കരിപ്പൂരിൽ നിന്നും സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോയി.നാദാപുരത്ത് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ. 17 ന് രാത്രി 8.30 ഇയാൾ നാദാപുരം ആശുപത്രിയിലേക്ക് പോയി. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഇയാൾ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോ​ഗലക്ഷണങ്ങൾ കലശലായതിനെ തുടർന്ന് ഇയാളെ 21 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്19 സ്ഥിരീകരിച്ചത്.

പൂനൂർ സ്വദേശി മാർച്ച് ഇരുപതിന് എയർ ഇന്ത്യയുടെ വിമാനത്തിൽ ചെന്നൈയിലാണ് എത്തിയത്. വൈകീട്ട് 4.30 ന് വിമാനത്താവളത്തിൽ എത്തിയ ഇയാൾ ചെന്നൈയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തി. 5.30 മുതൽ രാത്രി 8.30 വരെ ഈ വീട്ടിൽ ചെലവഴിച്ചു. തുടർന്ന് ചെന്നൈ എംജആർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ചൈന്നൈ-മം​ഗലാപുരം ട്രെയിനിൽ അടുത്ത ദിവസം രാവിലെ 7.30 ന്  കോഴിക്കോട് എത്തി. ട്രെയിനിന്റെ ബിത്രി കോച്ചിലായിരുന്നു യാത്ര. റെയിൽവെ സ്റ്റേഷനിലെ കോവിഡ്19 ഹെൽപ്പ് ഡെസ്കിലെ പരിശോധനയിൽ പനി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിലെ നാലാമത്തെ കോവിഡ്19 കേസാണിത്. ഇതോടെ കേരളത്തിൽ തിങ്കളാഴ്ച രോ​ഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30 ആയി ഉയർന്നു

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More