LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനിമുതല്‍ 'സര്‍, മാഡം' വിളികള്‍ വേണ്ട, അപേക്ഷയും വേണ്ട; മാതൃകാ തീരുമാനവുമായി മാത്തൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: ഇനിമുതല്‍ പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമൊന്നും സര്‍ എന്നും മാഡം എന്നും വിളിക്കേണ്ടെന്ന തീരുമാനവുമായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്തില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നും നിര്‍ദേശം. ആഗസ്റ്റ് 31-ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിലാണ് ചരിത്ര തീരുമാനം.

ഇനിമുതല്‍ മാത്തൂര്‍ പഞ്ചായത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്ന എന്ന പദങ്ങള്‍ ഉപയോഗിക്കരുത് പകരം അവകാശപ്പെടുന്നു എന്നോ താല്‍പ്പര്യപ്പെടുന്നു എന്നോ എഴുതാം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സര്‍ എന്നും മാഡമെന്നും വിളിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ ലഭിക്കാതിരുന്നാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാമെന്നും അധികൃതര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളെ സേവിക്കാനാണ് ഭരണകൂടവും സര്‍ക്കാരും നിലകൊളളുന്നത് അവര്‍ക്കുമുന്നില്‍ ജനങ്ങള്‍ അപേക്ഷിക്കുകയോ താഴ്ന്നുനില്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല അവരുടെ അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത് അതുകൊണ്ടാണ് പഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രവിതാ മുരളീധരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More