LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണാരോപണം: തെളിവ് നല്‍കാന്‍ കെ ടി ജലീലിനെ ഇ ഡി വിളിച്ചുവരുത്തി

കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണയിടപാട് ആരോപണത്തില്‍ തെളിവ് നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി. രാവിലെ പത്തേമുക്കാലോടെ തന്റെ ഔദ്യോഗിക വാഹനത്തിലാണ് കെ ടി ജലീല്‍ എം എല്‍ എ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. 

മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ തന്റെ കള്ളപ്പണമിടപാട് നടത്തുന്നത് എന്നും ഈ ബാങ്കിലൂടെയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് എന്നും കെ ടി ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്‍റെ മകനും ഈ ബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇരുവരും ആശ്രയിക്കുന്നത് എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെയാണ് എന്നും ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യം വരുമ്പോള്‍ പുറത്തുവിടുമെന്നും ജലീല്‍ വെല്ലുവിളിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ടി ജലീല്‍ എം എല്‍ എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നിരവധി തിരിമറികള്‍ വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് ബാങ്കുമായി ബന്ധപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ ആരോപണമുന്നയിച്ചത്. ബാങ്കിലെ എക്കൌണ്ട് ഹോള്‍ഡേഴ്സ് അറിയാതെ അവരുടെ എക്കൌണ്ട് വഴി കോടികളുടെ തിരിമറി നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പട്ട അന്വേഷണം പുരോഗമിക്കുകയാണ്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More