LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭരണം മെച്ചപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ്

തിരുവനന്തപുരം: ഭരണമികവിനായി കേരളത്തിലെ മന്ത്രിമാര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന മന്ത്രിമാര്‍ ത്രിദിന പഠനക്യാമ്പില്‍ പങ്കെടുക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്‍റ് ഐ എം ജി) എന്ന തിരുവനന്തപുരത്തെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠന കളരി. ഈ മാസം 20 മുതല്‍ മൂന്നുദിവസങ്ങളില്‍ മന്ത്രിമാര്‍ ക്ലാസ്സിലായിരിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയൂണ് വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രഗത്ഭരായ മാനേജ്മെന്റ് വിദഗ്ദരാണ് ക്ലാസ്സുകള്‍ നയിക്കുക. 

ഭരണപരമായ കാര്യങ്ങള്‍ എങ്ങനെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാം, മനശാസ്ത്രപരമായ ഇടപെടലുകള്‍, അധികാര വിനിയോഗം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ന്യൂ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും. ഇതാദ്യമായാണ് പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ മാനേജ്മെന്റ് ട്രെയിനിംഗില്‍ പങ്കെടുക്കുന്നത്. നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ഐ ഐ എമ്മില്‍ വെച്ചാണ് മന്ത്രിമാര്‍ക്ക് ഇത്തരത്തില്‍ ഒരു ട്രെയിനിംഗ് നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണതലത്തില്‍ പരിചയക്കുറവുള്ള പുതുമുഖങ്ങളാണ് പുതിയ മന്ത്രിസഭയില്‍ ഉള്ളവരില്‍ അധികവും. ചില മന്ത്രിമാര്‍ മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ച വെക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുങ്കിലും പലരുടെയും പ്രവര്‍ത്തങ്ങള്‍ തൃപ്തികരമല്ല എന്നാണ് പാര്‍ട്ടികള്‍ക്കകത്തുതന്നെയുള്ള വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More