LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്19 : മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ചെന്നൈയിൽ എത്തിച്ചു

കോവിഡ്19 രോ​​ഗത്തിന്റെ പശ്ചാത്തലത്തിൽ മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ചെന്നൈയിൽ എത്തിച്ചു. കോലാലംപൂരിലെ വിമാനത്താവളത്തിൽ കുടുങ്ങിയ 104 പേരാണ് ചെന്നൈയിൽ എത്തിയത്. എയർ ഏഷ്യ വിമാനത്തിലാണ് ഇവർ ചെന്നൈയിൽ എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ഇവരിൽ ഭൂരിഭാ​ഗവും മലേഷ്യയിൽ കുടുങ്ങിയത്. ഇവരെ കൊറോണ വൈറസ് പരിശോധനക്ക് ശേഷം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. അസുഖമുളളവരെ പ്രത്യേകം ഐസോലേറ്റ് ചെയ്യും.

ഇതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾകൂടി മരിച്ചു. ഹിമാചൽ പ്രദേശിൽ ടിബറ്റൻ അഭയാർത്ഥിയാണ് മരിച്ചത്. അമേരിക്കയിൽ നിന്നാണ് ഇയാൾ ​ഹിമാചലിൽ എത്തിയത്. ഇതോടെ മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 9 ആയി. വിദേശത്ത് 3 ഇന്ത്യക്കാർ കോവിഡ്19 മൂലം മരിച്ചിട്ടുണ്ട്. ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 471 ആയി.  ഇന്ത്യയിൽ 19817 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്.

കോവിഡ് 19 ബാധിച്ച് ലോകത്ത്  മരിച്ചവരുടെ ആകെ എണ്ണം 16319 ആയി ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6077 ആയി. 63977 പേർക്കാണ് ഇതിനകം ഇറ്റലിയിൽ അസുഖ ബാധിതരായത്.

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More