LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡി സി സി പുനസംഘടന വഷളാക്കിയത് താരിഖ് അന്‍വര്‍ ; എ ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി

തിരുവനന്തപുരം: ഡി സി സി പുനസംഘടന വഷളാക്കിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വറാണെന്ന് എ ഐ ഗ്രൂപ്പുകള്‍. അതിനാല്‍ കേരളത്തിന്‍റെ ചുമതലയുള്ള അന്‍വറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എ ഐ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് ലീഡര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഇതേകാര്യം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുവാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയാണെന്നും താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം, പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയോടും, രമേശ്‌ ചെന്നിത്തലയോടും കൂടിയാലോചിച്ചില്ലായെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അന്‍വര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നുവെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളോട് അൻവർ നിസംഗത തുടരുകയാണെന്നും കേരളത്തിലെ പ്രവർത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തുകളിൽ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More