LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉമ്മന്‍‌ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല - കെ സി ജോസഫ്

തിരുവനന്തപുരം: ഉമ്മന്‍‌ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഉമ്മന്‍‌ചാണ്ടിയെ ആക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകാത്തത് സമുഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും  ചിലർക്കെതിരെ മാത്രം നടപടിയെടുത്തത് ഉചിതമായ തീരുമാനമല്ലെന്നും ജോസഫ്‌ കൂട്ടിച്ചേര്‍ത്തു. രമേശ്‌ ചെന്നിത്തലയുടെ വിമര്‍ശനത്തിന് പിന്തുണ നല്‍കിയാണ്‌ കെ സി ജോസഫ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

രമേശ്‌ ചെന്നിത്തല കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പിണറായി വിജയനെ മുള്‍ മുനയില്‍ നിര്‍ത്താന്‍ സാധിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തല മോശം നേതാവായി പലര്‍ക്കും തോന്നി. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് പരാജയം രമേശ്‌ ചെന്നിത്തലയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവുമുണ്ടായെന്നും കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കോട്ടയം ഡി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല തുറന്നടിച്ചത്. എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല  ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. ഞാന്‍ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ ചാണ്ടി അതുപോലെയല്ല. അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയാണ്. വര്‍ക്കിംഗ് കമ്മിറ്റി മെമ്പറാണ്. അദ്ദേഹത്തോട് സംഘടനാപരമായിതന്നെ ആലോചിക്കാനുളള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നാണ് രമേശ്‌ ചെന്നിത്തല പറഞ്ഞത്.
Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More