LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി സുധാകരനെ തള്ളി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ആലപ്പുഴ: മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി വാര്‍ത്ത. സിപിഎം ആലപ്പുഴ കമ്മിറ്റിയ്ക്കകത്ത് ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിച്ച കമ്മീഷനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിനെതിരായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായ ജി സുധാകരന്‍ ശ്രമിച്ചില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്‌ എന്നിവരടങ്ങിയ കമ്മീഷനാണിത് കണ്ടെത്തിയിരിക്കുന്നത്.

അമ്പലപ്പുഴയിലെ സിറ്റിംഗ് എം എല്‍ എ എന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധ എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ കാണിച്ചില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പട്ടത്തില്‍ പ്രകോപിതനായ സുധാകരന്‍ നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. തെരഞ്ഞെടുപ്പ് ചെലവിനു പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും സഹായിക്കാന്‍ തയാറായില്ല. ജി സുധാകരനെതിരെ എച്ച് സലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ആലപ്പുഴ ജില്ലയിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിലാകെ ജി സുധാകരന്‍ അലംഭാവം കാണിച്ചുവെന്നാണ് തെളിവെടുപ്പ് വേളയില്‍ വിവിധ ഘടകങ്ങളിലെ പാര്‍ട്ടി മെമ്പര്‍മാര്‍ കമ്മീഷന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ച്ചയുമുണ്ടായിട്ടില്ല എന്ന നിലപാടാണ് കമ്മീഷനുമുമ്പാകെ സുധാകരന്‍ സ്വീകരിച്ചത്. തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലാണ് ഗണ്യമായ തോതില്‍ വോട്ടുകുറഞ്ഞത് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. മുന്‍ ധനമന്ത്രി ടി എം തോമസ്‌ ഐസക്കിന്‍റെ  മണ്ഡലമായിരുന്ന ആലപ്പുഴയില്‍ വോട്ടുചോര്‍ച്ചയുണ്ടായിട്ടും ഐസക്കിനെതിരെ അന്വേഷണമോ പരാതിയോ ഉണ്ടായില്ല. എന്നാല്‍ കാര്യമായ വോട്ടുചോര്‍ച്ച കണ്ടെത്തിയിട്ടില്ലാത്ത അമ്പലപ്പുഴയില്‍ ഇത്തരത്തില്‍ പരാതി ഉയരുന്നത് തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്നാണ് സുധാകരന്‍ കരുതുന്നത്. ഇത് ഒളിഞ്ഞും തെളിഞ്ഞും പൊതു പ്രസ്താവനകളിലൂടെ നേരത്തെ സുധാകരന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം കമ്മീഷനുമുമ്പാകെ എത്തിപ്പെട്ട പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ഭൂരിഭാഗം പേരും സുധാകരനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ശേഷമാണ് തുടര്‍ നടപടി ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക.    

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More