LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി ആരംഭിച്ചു

കോഴിക്കോട്: ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി ആരംഭിച്ചു. എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഈ മാസം 7 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാന്‍ പരാതിക്കരോട് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മലപ്പുറത്ത് ഹാജരാവാനാവില്ലെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും ഹരിത നേതാക്കള്‍ കമ്മീഷനെ അറിയിച്ചു.

എം എസ് എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം അവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിയുമായി മുന്‍പോട്ട് പോകുവാന്‍ ഹരിത തീരുമാനിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുമായും ആരോപണ വിധേയരായ എം എസ് എഫ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിക്കളഞ്ഞത്. വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ പരാതി പിന്‍വലിക്കില്ലെന്നായിരുന്നു ഹരിതയുടെ നിലപാട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഖേദപ്രകടനമല്ല സംഘടനാ തലത്തിലുള്ള നടപടി വേണമെന്നാണ് ഹരിതയുടെ ആവശ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം എസ് എഫിന്‍റെ സംസ്ഥാന ഓഫീസായ കോഴിക്കോട് ഹബീബ് സെന്ററില്‍ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More