LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ തിങ്കളാഴ്ച മുതല്‍ കടതുറക്കും - ടി നസറുദ്ദീന്‍

കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ അനുവദിച്ച ഇളവുകള്‍ക്ക്  പോലും വിലക്കേര്‍പ്പെടുത്തുകയാണ്. ജില്ലാ കളക്ടര്‍മാര്‍ തോന്നിയത് പോലെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. പലസ്ഥലങ്ങളിലും കടകള്‍ സുഖമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് പോലും തയാറാകുന്നില്ല. ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.

  മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഭൂരിഭാഗം വ്യാപാരികളും വലിയ കടക്കെണിയിലാണ്. അനന്തമായി ഈ നില തുടരാനാവില്ല. ഉദ്യോഗസ്ഥന്മാര്‍ അശാസ്ത്രീയമായ പരിഷ്കാരങ്ങളാണ് ഓരോ ദിവസവും ഏര്‍പ്പെടുത്തുന്നത് എന്നാണ് വ്യാപാരി സംഘടനകളുടെ പരാതി. റംസാന്‍ ഉത്സവ സീസണില്‍ കടകള്‍ തുറക്കാന്‍ അനുവദിയ്ക്കാത്തതിന്റെ പേരില്‍ കോഴിക്കോട് മിഠായ് തെരുവിലിലുള്‍പ്പെടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് സംസ്ഥാനത്ത് വ്യാപകമായി കടകള്‍ തുറക്കാന്‍ അനുമതി നല്കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More