ഡല്‍ഹി: സൈനീക പരിശീലനത്തിന്‍റെ സിലബസില്‍ ഭഗവത് ഗീതയും കൗടില്യന്‍റെ അര്‍ത്ഥ ശാസ്ത്രവും ഉള്‍പ്പെടുത്താന്‍ കോളേജ് ഓഫ് ഡിഫന്‍സ് അക്കാദമിയുടെ നിര്‍ദേശം. പുരാതന ഗ്രന്ഥങ്ങളുടെ പ്രശസ്ത ഭാഗങ്ങള്‍ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും, യുദ്ധമുറകളെക്കുറിച്ചും സൈനീകര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുകയെന്നാണ് കോളേജ് ഓഫ് ഡിഫന്‍സ് അക്കാദമി മുന്‍പോട്ട് വെക്കുന്ന ആശയം.
മനുസ്മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും പഠനം നടത്തുവാനും, പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും, സെമിനാറുകളും സായുധ സേനയ്ക്കുള്ള പാഠങ്ങളും സംഘടിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. അതോടൊപ്പം ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സ്റ്റഡി ഫോറം രൂപീകരിക്കണമെന്നും പഠനത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെക്കന്തരാബാദിൽ സ്ഥിതി ചെയ്യുന്ന, കോളേജ് ഓഫ് ഡിഫന്‍സ് അക്കാദമി മിലിട്ടറി ട്രെയിനിംഗ് സ്ഥാപനമാണ്. ആർമി, നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഈ സ്ഥാപനം പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.