LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കർഷകരുടെ ശക്തി യോഗി - മോദി സർക്കാരുകൾ അറിയാൻ പോവുകയാണ് - സംയുക്‌ത കിസാൻ മോർച്ച

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഇന്ന് നടക്കുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ കര്‍ഷകരുടെയും കര്‍ഷകരെ പിന്തുണയ്ക്കുന്നവരുടെയും ശക്തി യോഗി- മോദി സര്‍ക്കാരുകള്‍ മനസിലാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഒന്‍പതുമാസത്തിലേറേയായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജാതി, മത, വര്‍ഗ്ഗ, ഭാഷാ ഭേദമന്യേ എല്ലാ സാധാരണക്കാരുടെയും പിന്തുണയുണ്ട്. ഇന്ന് നടക്കുന്ന മഹാപഞ്ചായത്തിലൂടെ യോഗി സര്‍ക്കാരിന് അത് മനസിലാവും. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ നടക്കുന്ന ഏറ്റവും വലിയ മഹാപഞ്ചായത്തായിരിക്കും ഇത് എന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. 

 മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് ഉത്തര്‍പ്രദേശിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  മിഷന്‍ ഉത്തര്‍പ്രദേശിന്റെ ഉത്ഘാടനം ഇന്ന് നടക്കും. സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദുമായി ബന്ധപ്പെട്ട വിവരങ്ങളും മുസഫര്‍ നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തില്‍ പ്രഖ്യാപിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുപിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരുടെ പ്രതിഷേധം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നത് യോഗി ആദിത്യനാഥിനും ബിജെപിക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ചില തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ യോഗിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കര്‍ഷകര്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുമിടയില്‍ ബിജെപിയുടെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ വലിയ അമര്‍ഷമാണുളളത്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More