LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് - വി എം സുധീരന്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളില്‍ മദ്യം വില്‍ക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നതെന്നാണ് സുധീരന്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്‍റെ ഈ തീരുമാനം ഉചിതമല്ലെന്നും, ഇതിനെ പുനര്‍ ചര്‍ച്ചക്കെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഇത്തരം നിലപാടിനെതിരെ കോടതി ഇടപെടണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 

കെ എസ് ആര്‍ ടി സ്റ്റാന്‍റുകളില്‍ മദ്യക്കട തുടങ്ങാന്‍ അനുമതി നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി അറിയിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള സ്റ്റാന്‍റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക്  കാത്തിരിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. ക്യൂ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുക. ഇതിനു പുറമേ കെ എസ് ആര്‍ ടി സിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന് ലേലത്തിന് നല്‍കും. ടിക്കറ്റേതര വരുമാനത്തിലൂടെ കെ എസ് ആര്‍ ടി സി രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നയപരമായ ഈ മാറ്റം. മദ്യശാല വരുന്നതോടെ സ്റ്റാന്‍റുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം നാട്ടുകാര്‍ക്കും യാത്രാക്കാര്‍ക്കും ഈ തീരുമാനം കൊണ്ട്  യാതൊരു പ്രയാസവുമുണ്ടാവില്ല. സ്റ്റാന്‍റുകളില്‍  ബിവറേജസ് ഔട്ട്‌ ലെറ്റ്‌ തുടങ്ങി എന്നതുകൊണ്ട് ജീവനക്കാര്‍ മദ്യപിച്ചുകൊള്ളണമെന്നില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടിക്കറ്റ് വരുമാനം കൊണ്ട് കെ എസ് ആര്‍ ടി സി പിടിച്ചു നില്‍ക്കാനാവില്ലെന്നും മറ്റു സര്‍വീസുകളിലൂടെ അധിക വരുമാനമുണ്ടാക്കാന്‍ കഴിയുമോ എന്നുമാണ് ഇപ്പോള്‍ മാനേജ്മെന്റിന്‍റെ അന്വേഷണം. ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളിലുള്ള പെട്രോള്‍ പാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More