LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാത്തൂര്‍ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മാത്തൂര്‍ പഞ്ചായത്ത്‌ മാതൃക ഇനി മുതല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ്   കെ സുധാകരന്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പഞ്ചായത്തുകളില്‍ നടപ്പാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ എല്ലാ ഡി സി സിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധികാര വികേന്ദ്രീകൃതമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും സുധാകരന്‍ വ്യകതമാക്കി. 

പുതിയ തീരുമാനങ്ങളോടെ പാര്‍ട്ടിയെ നവീകരിക്കുന്നതിനായി കെ പി സി സി നടത്തുന്ന കാലോചിതമായ ഇടപെടലാണിത്. ജനാധിപത്യപരമായ ഇത്തരം പുതിയ തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. അതോടൊപ്പം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ജനസേവകരാണ്. ബ്രിട്ടീഷ് ഭരണത്തിന്‍റെ ബാക്കി പത്രങ്ങളായ സര്‍, മാഡം അഭിസംബോധന ജനാധിപത്യ വിരുദ്ധമാണ്. അതിനാലാണ് യുഡിഎഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്. ഇതിന് മുന്‍കൈയെടുത്ത പഞ്ചായത്തിലെ എല്ലാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ എന്നും മാഡം എന്ന് വിളിക്കേണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മാത്തൂര്‍ ഭരണസമിതി തീരുമാനിച്ചത്. പഞ്ചായത്തില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. പകരം അവകാശപ്പെടുന്നു എന്നോ താല്‍പ്പര്യപ്പെടുന്നു എന്നോ എഴുതാം എന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More