LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുധാകരന്‍ ചെന്നിത്തലയെ കണ്ടു; പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് സുധാകരന്‍

തിരുവനന്തപുരം: ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് ഹൈക്കാമാന്‍ഡിനെ അറിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉമ്മന്‍‌ചാണ്ടിയുടെയും, രമേശ്‌ ചെന്നിത്തലയുടെയും വീട്ടില്‍ ചെന്ന് കണ്ടിരുന്നു. വി ഡി സതീശനുമായി നടന്ന ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയാണ് വലുതെന്നും, കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് രണ്ടാമതേ സ്ഥാനമുള്ളൂവെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് വേദനയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ല. പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനോട് താന്‍ സഹകരിക്കുകയാണെന്നുമാണ് ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കിയത്.

ഡി സി സി പട്ടികയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയോടും രമേശ്‌ ചെന്നിത്തലയോടും കൂടിയാലോച്ചില്ലായെന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രസ്താവനയും നടത്തിയിരുന്നു. ഉമ്മന്‍‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എഴുതി തയ്യാറാക്കുന്ന ലിസ്റ്റ് പ്രസിദ്ധീകരിക്കാനല്ല പ്രതിപക്ഷ നേതാവും, കെ പി സി സി പ്രസിഡന്‍റും ഈ സ്ഥാനത്തിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More