LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിപ: കോഴിക്കോട്ട് ലാബ് സജ്ജം; സാമ്പിളുകള്‍ പൂനയിലേക്ക് അയയ്ക്കേണ്ട

കോഴിക്കോട്: നിപ പരിശോധനകള്‍ക്ക് വിധേയമാകുന്നവരുടെ സ്രവം ഇനി കോഴിക്കൊട്ടുതന്നെ പരിശോധിക്കാം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി ലാബിലാണ് അടിയന്തിരമായി നിപ ലബോറട്ടറി സജീകരിച്ചിരിക്കുന്നത്. രോഗ നിര്‍ണ്ണയം വേഗത്തിലാക്കാനും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് വേഗം കൂട്ടാനും ഇത് വലിയ തോതില്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. 

പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലാണ് കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരുന്ന എട്ടു പേരുടെ പരിശോധന നടത്തിയത്. ഇവരുടെ പരിശോധന ഫലം നെഗറ്റീവാണ് എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നിരുന്നാലും നിപ അടിയ്ക്കടി വന്ന സാഹചര്യത്തില്‍ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്നും ആരോഗ്യമന്ത്രി വീണ പറഞ്ഞു. രോഗം വന്ന സ്ഥലങ്ങളില്‍ വീട് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡ്‌ ജാഗ്രതുയുടെ ഭാഗമായി നാം പാലിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ അകലവും ക്വാറന്‍റീനും മാസ്ക്ക് ശീലവും വലിയൊരു പരിധിവരെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലബോറട്ടറി സജീകരിക്കാന്‍ സഹായിച്ച സ്ഥാപനങ്ങളെ മന്ത്രി പേരെടുത്ത് അഭിനന്ദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട്, ആലപ്പുഴ എന്‍ ഐ വി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവരുടെ സംയുക്ത പരിശ്രമമാണ് നിപ ലബോറട്ടറി സാധ്യമാക്കിയത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പരിശോധന സാധ്യമാക്കുന്നതും ഈ മൂന്ന് സ്ഥാപനങ്ങളിലേയും വിദഗ്ദര്‍ ചേര്‍ന്നാണ്. നിപ പരിശോധയ്ക്കായുള്ള ടെസ്റ്റ് കിറ്റ്, റീ എജന്‍റ് തുടങ്ങിയവ ലഭ്യമാക്കിയത് ആലപ്പുഴയിലെയും പൂനെയിലേയും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടുകളാണ്. കോഴിക്കോട്ടെ ലബോറട്ടറിയില്‍ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചാലും കണ്‍ഫര്‍മേഷന്‍ ടെസ്റ്റ്‌ നടത്തേണ്ടതുണ്ട്. ഇത് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലാനുള്ളത്. അത്തരം ഘട്ടങ്ങളില്‍ 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് സംസ്ഥാനത്തിന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് ഉറപ്പ് നല്‍കിയതായും മന്ത്രി വീണ അറിയിച്ചു.

Contact the author

web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More