LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജുവനൈൽ ഹോമിൽ ദളിത് ബാലന്‍ തൂങ്ങിമരിച്ചു; ജാതി പീഡനമെന്ന് കുടുംബം

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ജുവനൈൽ ഹോമില്‍ പതിനാറു വയസുള്ള ദലിത് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയിലാണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിന് മുമ്പ് ജുവനൈൽ ഹോമിലെ ഉയർന്ന ജാതിക്കാർ ബാലനെ ക്രൂരമായി മർദ്ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ, മകൻ തൂങ്ങിമരിച്ചതായി തന്നെ അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പക്ഷേ, തന്‍റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മകനെ കണ്ടിരുന്നു. ജുവനൈൽ ഹോം ജീവനക്കാരും, ഉയര്‍ന്ന ജാതിയിലെ തടവുകാരും ക്രൂരമായി മർദ്ദിക്കുന്നുണ്ടെന്നും, വാരിയെല്ല് ഒടിഞ്ഞ് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും, ഇടുപ്പ് എല്ലിന് പൊട്ടലുണ്ടെന്നും മകന്‍ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറക്കണമെന്ന് മകന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവന്‍റെ ജാമ്യത്തിനായി താന്‍ ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴേക്കും മകന്‍ മരണപ്പെട്ടുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് ബാലനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 30 നാണ് ബാലനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുമായി പതിനാറുകാരന്‍ പ്രണയത്തിലായിരുന്നുവെന്ന് അമ്മാവന്‍ പറഞ്ഞു. വീടിനടുത്ത് താമസിച്ചിരുന്ന ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലാവുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം താമസം മാറിയെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More