LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിതക്കെതിരായ നടപടി പൊതുസമൂഹം ചര്‍ച്ചചെയ്യും - എം കെ മുനീര്‍

കോഴിക്കോട്: ഹരിതക്കെതിരെ സ്വീകരിച്ച നടപടി അന്തിമമാണെന്നും, തീരുമാനത്തില്‍ സ്ത്രീ വിരുദ്ധതയില്ലെന്നും മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഡോ. എം കെ മുനീര്‍. നിരവധി തവണ ഉന്നതാധികാരസമിതിയുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് ഹരിതയെ പിരിച്ചുവിട്ടത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ മുസ്ലീം ലീഗ് പ്രവർത്തക സമിതിയിൽ ഇനിയും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടിയിൽ സ്ത്രീപുരുഷഭേദമില്ല, എല്ലാവരേയും ഒന്നായി കാണുന്നതാണ് പാർട്ടിയുടെ രീതി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പലതരത്തിൽ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. 

അതേസമയം, മുസ്ലിം ലീഗിന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹരിത ഉന്നയിച്ചിരിക്കുന്നത്. പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും ഹരിത മുന്‍ പ്രസിഡന്‍റ്  മുഫീദ തെസ്നി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം. ഹ​രി​ത പ​രാ​തി ന​ൽ​കി​യത് എ​തി​ർ പാര്‍ട്ടികള്‍ക്കെതിരെയോ,​പാ​ർ​ട്ടി ഘ​ട​ക​ങ്ങള്‍ക്കെതിരെയോ അല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ലര്‍ക്കെതിരെയാണ്. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അല്ല. സം​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടു​മ​ല്ല. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോഴാണ് ഹരിതയിലെ അംഗങ്ങള്‍ പ്രതികരിച്ചത്. ഇതില്‍ നീതി പ്രതിക്ഷിച്ചിരുന്നുവെന്നും മുഫീദ തെസ്നി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More