ഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും, ബിജെപി വക്താവുമായ ഇഖ്ബാൽ സിംഗ് ലാൽപുരയെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഖൈറുല്‍ ഹസന്‍ റിസ്വിയായിരുന്നു അവസാന ചെയര്‍മാന്‍. വൈസ് ചെയര്‍മാനായ ആതിഫ് റഷീദ് മാത്രമാണ് ഇപ്പോള്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായിട്ടുള്ളത്. ഏഴ് അംഗങ്ങളില്‍ ആറുപേരുടെയും കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനം നടത്തുന്നത്.
പഞ്ചാബിലെ സിഖ് സമുദായത്തില്‍ നിന്നുള്ളയാളാണ് ഇഖ്ബാൽ സിംഗ്. പ്രസിഡന്റിന്റെ പൊലീസ് മെഡല്‍, സ്ത്യുതൃര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, ശിരോമണി സിഖ് സഹിത്കര്‍ അവാര്‍ഡ്, സിഖ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതോടൊപ്പം, സിഖ് തത്വശാസ്ത്രവുമായും സിഖ് ചരിത്രവുമായും ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളും ഇഖ്ബാൽ സിംഗ് എഴുതിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമനം നടക്കാതിരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. 1992ലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്.