LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കത്തോലിക്കാ സഭയിലെ കുട്ടികളെ ലക്ഷ്യംവെച്ച് ലൗവ്‌- നാര്‍ക്കോട്ടിക്ക് ജിഹാദികള്‍ - വിവാദ പരാമര്‍ശവുമായി പാലാ ബിഷപ്പ്

പാല: കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്‌- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നവെന്ന് പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മറ്റ് മതത്തിലുള്ള കുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് നര്‍ക്കോട്ടിക്ക് ജിഹാദുകള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ആയുധം നല്‍കി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളില്‍ മയക്കുമരുന്നുകള്‍ നല്‍കി യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ആരോപിച്ചു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അവയില്‍ ശ്രദ്ധിക്കേണ്ടത് ഒന്ന് ലവ് ജിഹാദും, മറ്റൊന്നും നര്‍ക്കോട്ടിക്ക് ജിഹാദുമാണ്. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. 

കത്തോലിക്കാ പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഭാ നേരത്തെ ആരോപിച്ചിരുന്നു. ലവ് ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കുറവിലങ്ങാട്‌ പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിവാദ പ്രസംഗം പുറത്തുവിട്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് പ്രത്യേക ആനൂകൂല്യം പ്രഖ്യാപിച്ചതും പാല രൂപതയെ വിവാദത്തിലാക്കിയിരുന്നു. 2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു സഭയുടെ പ്രഖ്യാപനം. അതോടൊപ്പം  നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ വ്യക്തമായിരിക്കുന്നു. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More