LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെറുതെ ഇരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി

മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ വെറുതെ ഇരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി. കേസിൽ ശ്രീറാമിന് സർക്കാർ ഒരു സംരക്ഷണം നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമ മേധാവികളുമായി നടത്തിയ ചർച്ചയിൽ ശ്രീറാമിനെ തിരിച്ചെടുത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശ്രീറാം സസ്പെൻഷനിൽ ആണെങ്കിലും ശമ്പളം നൽകണം, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ എന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി.

കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് സർവ്വീസിൽ തിരിച്ചെടുത്തത്. ആരോ​ഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് നിയമിക്കുന്നത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് ശുപാർശ ചെയ്തത്. ശ്രീറാം കുറ്റം ചെയ്തതിന് തെളിവില്ലെന്നും ഐഎഎസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെട്ട സമിതി റിപ്പോർട്ട് നൽകിയിരുന്നു.  സർക്കാർ നടപടിയിൽ  ശക്തമായ വിമർശനം ഉയർന്നിരുന്നു.

തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യന്ത്രി വ്യക്തമാക്കിയിരുന്നു. കേസ് കേസിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More