LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിസ്മയ കേസ് കുറ്റപത്രം സമര്‍പ്പിച്ചു; ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനം

കൊല്ലം: വിസ്മയയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് അന്വേഷണ സംഘം. 500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്ന് കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. ആത്മഹത്യ വിരുദ്ധ ദിനമായ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ വിസ്മയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്. 

അതേസമയം, കേസ് മികച്ച രീതിയിലാണ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന്‍റെ വേഗത്തിലുള്ള പ്രവര്‍ത്തനം മൂലമാണ് ഇത്ര പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനായതെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 21-ന്  പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെളിവിന്‍റെയും മൊഴിയുടെയും  അടിസ്ഥാനത്തി
തെളിവിന്‍റെയും മൊഴിയുടെയും  അടിസ്ഥാനത്തില്‍ കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More