LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജന്മദിനത്തില്‍ മഞ്ജു വാര്യരുടെ അറബി-മലയാളം സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: സംവിധായകന്‍ സക്കറിയ നിര്‍മ്മിച്ച് നവാഗത സംവിധായകനായ അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന അറബി-മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് പുറത്തിറങ്ങിയത്. ഇത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് ഇത് ജന്മദിന സര്‍പ്രൈസ് ആയി. ആദ്യത്തെ അറബി-മലയാളം ചിതമാണ് ആയിഷ. മുഴുവനായി ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ആയിഷയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം വന്നുചേര്‍ന്നിരിക്കുന്നത് ഇന്ന് 43 -ാം ജന്മദിനമാഘോഷിക്കുന്ന മഞ്ജു വാര്യര്‍ക്കാണ്.  

മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ലീഷിലും മറ്റ് ചില ഇന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറക്കും. ഇന്‍ഡോ അറബിക് പശ്ചാത്തലത്തിലുള്ള കഥപറയുന്ന 'ആയിഷ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയച്ചന്ദ്രനാണ് സംഗീത സംവിധാനം. ബി കെ ഹരിനരായണനും സുഹൈല്‍ കൊയയും ഗാനങ്ങള്‍ ഒരുക്കും. അടുത്ത ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന ആയിഷയുടെ ചയാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു ശര്‍മയാണ്. അപ്പു എന്‍ ഭട്ടതിരി എഡിറ്റു ചെയ്യും.

ജന്മദിനത്തോടനുബന്ധിച്ച് നടി മഞ്ജു വാര്യര്‍ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ഗീതു മോഹന്‍ ദാസ്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, സംയുക്താ വര്‍മ്മ, അനുശ്രീ തുടങ്ങി നിരവധി താരങ്ങളാണ് കരുത്തിന്റെ പ്രതീകം കൂടിയായ മലയാളത്തിന്റെ പ്രിയ നടിക്ക് ആശംസകള്‍ നേര്‍ന്നത്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More