LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിതയുടെ പരാതിയില്‍ എം എസ് എഫ് നേതാവ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം എസ് എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയിലെ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെമ്മങ്ങാട് സ്‌റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്ന് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ നവാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതയിലെ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും, നിയമനടപടികളാരംഭിക്കുകയുമായിരുന്നു. പരാതിക്കാരായ പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഹരിതയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായതായി പരാതിയില്‍ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്‌സും മറ്റ് വിശദാംശങ്ങളും പോലീസ് ശേഖരിച്ച് വരുന്നുണ്ട്.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചതിന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഉന്നതാധികാരസമിതി ഹരിത പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഹരിത പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നുവേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളായി സ്ത്രീ​ക​ളെ കാണുന്ന രീതി മാറണമെന്ന് ഹരിത നേതാവ് മുഫീദ തെസ്നി പറഞ്ഞിരുന്നു.  പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ്, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയത്. ഹ​രി​ത പ​രാ​തി ന​ൽ​കി​യത്  എ​തി​ർ പാര്‍ട്ടികള്‍ക്കെതിരെയോ,​ പാ​ർ​ട്ടി ഘ​ട​ക​ങ്ങള്‍ക്കെതിരെയോ അല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ലര്‍ക്കെതിരെയാണ്. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അല്ല. സം​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടു​മ​ല്ല. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോഴാണ് ഹരിതയിലെ അംഗങ്ങള്‍ പ്രതികരിച്ചത്. ഇതില്‍ നീതി പ്രതിക്ഷിച്ചിരുന്നുവെന്നും മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More