LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇ ബുള്‍ജെറ്റിന് പൂട്ടുവീണു; നെപ്പോളിയന്‍ വാനിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി

കണ്ണൂര്‍: ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന്‍ വാനിന്‍റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വാഹനത്തിന്‍റെ മോടി കൂട്ടല്‍ വിവാദമായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കിയത്. വാഹനം മോടി കൂട്ടിയതുമായി ബന്ധപ്പെട്ട വിശദീകരണം നല്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഈ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഈ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനും, ലിബിനും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. 

എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ ഇത് ഇനി മാറ്റാനാകില്ലെന്നായിരുന്നു ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. നിലവില്‍ 6 മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം സ്റ്റോക്ക്‌ കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നിയമ നടപടി ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ മാസമാണ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇ- ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് 42,000 രൂപയോളം പിഴ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിനായിരുന്നു ഈ പിഴ. എന്നാല്‍ ഇത്രയും വലിയ തുക അടയ്ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഈ ബുള്‍ജെറ്റ് സഹോദരങ്ങള്‍ മോട്ടോര്‍ വാഹന ഓഫീസിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.

ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, കൊവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിക്കുക എന്നിങ്ങനെ ഒന്‍പതോളം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത്‌ നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണെന്നും, കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍  യൂട്യുബ് വ്ളോഗിലൂടെ  ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More