LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലസ്‌ വണ്‍ പരീക്ഷ കൊവിഡ്‌ പ്രോടോകോള്‍ പാലിച്ച് നടത്താന്‍ അനുവദിക്കണം - കേരളം സുപ്രീംകോടതിയില്‍

ഡല്‍ഹി: പ്ലസ്‌ വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. പല കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റും, മൊബൈല്‍ സൗകര്യങ്ങളും ലഭ്യമല്ല. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനാല്‍, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ഇന്നലെ  25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്നലെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53% ആണ്. 
Contact the author

Web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More