കൊച്ചി: പ്രമുഖ നടനും സീരിയല്‍ രംഗത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലമായി നിറസാന്നിധ്യവുമായ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് (ശനി) രാവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയാള ടി വി സീരിയലുകളുടെ ഏകദശം തുടക്കകാലം മുതല്‍ രംഗത്ത് സജീവമായ രമേശ് വലിയശാല ഒരേ സമയം വിവിധ സീരിയലുകളില്‍ വേഷമിട്ടിരുന്നു. ഈ രംഗത്ത് ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി കൊവിഡ് ലോക്ക് ഡൌണ്‍ മൂലം പ്രോജക്ടുകളില്‍ മിക്കവയും പാതിവഴിയില്‍ കിടക്കുകയാണ്. ഇത് ഈ രംഗത്തുള്ളവരെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. സീരിയല്‍ തിരക്ക് കാരണം വളരെ കുറഞ്ഞ സിനിമകളില്‍ മാത്രമേ രമേശ് വേഷമിട്ടിട്ടുള്ളൂ. രമേശ് വലിയശാലയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.