LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി ഡി സതീശനും പി ടി തോമസും മത- സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവര്‍ -മാര്‍ കൂറിലോസ്

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കോണ്‍ഗ്രസ് നേതാവ് പിടി തോമസിനും പിന്തുണയുമായി  മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വി.ഡി. സതീശനും പി.ടി. തോമസും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ട് എന്നുള്ളത് ആശാവഹമാണെന്ന് കൂറിലോസ് പറഞ്ഞു. നാലു വോട്ടിന് വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുതാത്തവരാണിവര്‍. മത- സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളക്കാത്തവരാണെന്നും, സാമൂഹിക - പാരിസ്ഥിതിക പ്രശ്നങ്ങളിൽ ധാർമിക നിലപാട് തുറന്നു പറയുന്നവരാണിവരെന്നും മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് മാര്‍ കൂറിലോസിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

V. D. സതീശനും P. T. തോമസും
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ്‌ നേതാക്കൾ ആണ് ഇവർ രണ്ടും. നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ... മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ... ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ... അഴിമതിയുടെ കറ പുരളാത്തവർ... സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ധാർമിക നിലപാട് ഉള്ളവർ... മതേതരത്വം മുറുകെ പിടിക്കുന്നവർ... ഇവർ രണ്ടു പേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/ വർഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതുജീവൻ നൽകുവാൻ ഈ നേതാക്കൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു. 
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More