LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാർക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രിക്ക് തീവ്രവാദികളെ ഭയം - ദീപിക

തൃശൂര്‍: പാലാ ബിഷപ്പിന്‍റെ ലൗവ്‌ ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം. 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ'യെന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇത്രയധികം ഉപദേശകരുണ്ടായിട്ടും മുഖ്യമന്ത്രി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. നര്‍ക്കോട്ടിക്ക് ജിഹാദികള്‍ എന്ന പരാമര്‍ശം മുഖ്യമന്ത്രി കേള്‍ക്കാത്തതിന്‍റെ കാരണം മുസ്ലിം തീവ്രവാദികളെ ഭയന്നിട്ടാണെന്നും ലേഖനത്തില്‍ പറയുന്നു. പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കേരളാ കോണ്‍ഗ്രസ് മാണി കൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല പാര്‍ട്ടിയുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാലാ ബിഷപ്പിന്‍റെ നര്‍ക്കോട്ടിക്ക് ജിഹാദെന്ന വിവാദ പ്രസ്താവനയോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പാലാ ബിഷപ്പ് കാര്യങ്ങള്‍ പഠിച്ച് പറയുന്നയാളാണ്. അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയതിന്‍റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശം ആദ്യമായി കേള്‍ക്കുകയാണെന്നും, നര്‍ക്കോട്ടിക്ക് ഒരു സമുദായത്തിന്‍റെ മാത്രം പ്രശ്നമല്ല. മറിച്ച് സമൂഹത്തെ മുഴുവനായി ബാധിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം, വളരെ പഠിച്ചും, ആലോചിച്ചും ബിഷപ്പ് പറഞ്ഞ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടൊന്നു സംസാരിക്കുകപോലും ചെയ്യാതെ , ലൗവ്‌ ജിഹാദും, നര്‍ക്കോട്ടിക്ക് ജിഹാദുമില്ലെന്ന് പറയാന്‍ തിടുക്കം കാണിച്ച നേതാക്കള്‍ സാമുദായിക വോട്ടിനെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി ടി തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള മുന്നണികള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും, അല്ലാത്ത പക്ഷം എല്ലാവരും വിഡി സതീശനൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ​ ദീപിക ദിനപത്രം മുഖപ്രസംഗം എഴുതിയിരുന്നു. ദീപികയില്‍ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More